വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി സമ്പാദിച്ച 3000 ടീച്ചര്‍മാര്‍ സര്‍വീസില്‍ നിന്നും രാജി വെച്ചതായി ബീഹാര്‍ സര്‍ക്കാര്‍. വ്യാജരേഖയുമായി ബന്ധപ്പെട്ട കേസില്‍ പാറ്റ്‌നാ ഹൈക്കോടതിയിലാണ് ബീഹാര്‍ സര്‍ക്കാര്‍ ഈ വിവരം നല്‍കിയത്. രഞ്‌ജീത്ത് പണ്ഡിറ്റ് എന്നയാള്‍ സമര്‍പ്പിച്ച പൊതു താല്‍പ്പര്യ ഹര്‍ജിയേത്തുടര്‍ന്നാണ് കോടതി സര്‍ക്കാരിനൊട് വിശദീകരണം തേടിയത്.
വിവിധ സര്‍ക്കാര്‍ സ്‌കൂളുകളില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുമായി 25,000 ടീച്ചര്‍മാര്‍ പഠിപ്പിക്കുന്നുണ്ടെന്ന് ഹര്‍ജിയില്‍ പരാതിപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം 3000 ടീച്ചര്‍മാരില്‍ 1,660 പേരും ജോലി രാജി വെച്ചെന്നും 3000 വ്യാജ സര്‍ട്ടിഫിക്കറ്റുകളില്‍ 353 സര്‍ട്ടിഫിക്കറ്റുകള്‍ നിലവില്‍ ഇല്ലാത്തതാണെന്നും പറയുന്നു.
സര്‍ട്ടിഫിക്കറ്റുകള്‍ റായ്‌പൂര്‍, ഹസാരിബാഗ്, ഗുവാഹട്ടി, ന്യൂഡല്‍ഹി എന്നിവിടങ്ങളില്‍ പരിശോധനയ്‌ക്കായി അയച്ചിരിക്കുകയാണെന്ന് സ്ര്ക്കാരിനു വേണ്ടി കോടതിയില്‍ ഹാജരായ എജി ലളിത് കിഷോര്‍ കോടതിയില്‍ പറഞ്ഞു. കേസില്‍ 1271 ടീച്ചര്‍മാര്‍ രാജിവെച്ചതായി നേരത്തേ കിഷോര്‍ കോടതിയോട് പറഞ്ഞിരുന്നു.