വൈദ്യുതി, ജലം കുടിശ്ശിക ഇനത്തില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ അടക്കാനുള്ളത് ആറ് കോടിയിലധികം രൂപ. വിവരാവകാശ പ്രകാരം ന്യൂഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്ന് ലഭിച്ച മറുപടിയില്‍ നിന്നാണ് ഇക്കാര്യം വ്യക്തമാകുന്നത്. 3,335 വൈദ്യുതി, ജല ബില്ലുകളിലായി ഏകദേശം 6.27 കോടി രൂപ എംപിമാര്‍ കടം വരുത്തിയതായിട്ടാണ് റിപ്പോര്‍ട്ട്.
കുടിശ്ശിക അടക്കാനുള്ളവരില്‍ ചിലര്‍ മുന്‍ എം പിമാരാണ്. അന്തരിച്ച ചില എം പിമാരുടെ പേരുകളും ഇക്കൂട്ടത്തിലുണ്ട്. അന്തരിച്ച, മുന്‍ എം പി ഘാനി ഖാന്‍ ചൌധരിയുടെ മാത്രം കുടിശ്ശിക 42 ലക്ഷം രൂപയോളം വരും.
മുന്‍ പ്രധാനമന്ത്രി പി വി നരസിംഹറാവു, മുന്‍ മന്ത്രിമാരായ രാജേഷ് പൈലറ്റ് സുനില്‍ ദത്ത് എന്നിവരും ജാനേശ്വര്‍ മിശ്ര, ചൌധരി തുടങ്ങിയ പ്രമുഖരുമടക്കമുള്ളവരുമാണ് കുടിശ്ശിക അടയ്ക്കാനുള്ളത്.