വെടിവച്ച കുറ്റവാളികളെ ശിക്ഷിക്കും: എകെ ആന്റണി

Webdunia
വെള്ളി, 17 ഫെബ്രുവരി 2012 (15:30 IST)
PRO
PRO
കൊല്ലം നീണ്ട്കരയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ വെടിവച്ച സംഭവത്തിലെ കുറ്റവാളികളെ ശിക്ഷിക്കുമെന്ന് പ്രതിരോധമന്ത്രി എ കെ ആന്റണി പറഞ്ഞു. രാജ്യാന്തര സമുദ്ര നിയമങ്ങള്‍ ലംഘിച്ചാണ് ഇറ്റാലിയന്‍ കപ്പലില്‍ നിന്നും വെടിയുതിര്‍ത്തത്. ഈ സംഭവം ഗൌരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള നിയമലംഘനങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇറ്റലി ചരക്കുകപ്പല്‍ 'എന്‍റിക ലെക്‌സി' ഇപ്പോല്‍ കൊച്ചിയിലാണ്. കപ്പലില്‍ ആറ് പേരാണ് സുരക്ഷാ ഉദ്യോഗസ്ഥരായി ഉണ്ടായിരുന്നത് അവരെ എല്ലാവരെയും അറസ്റ്റുചെയ്യും. പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം നടപടികള്‍ സ്വീകരിക്കാന്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. അങ്ങനെയാണെങ്കില്‍ പ്രതികളെ കൊല്ലം പോലീസിന് കൈമാറും.

ബുധനാഴ്ച വൈകുന്നേരം നാലരയോടെയാണ് നീണ്ടകരയില്‍ മീന്‍പിടിത്തത്തിന് പോയവരെ കപ്പലില്‍ നിന്നും വെടിവച്ചത്. സംഭവത്തില്‍ ബോട്ടിലുണ്ടായിരുന്ന രണ്ട് പേര്‍ മരിച്ചിരുന്നു.