വിലക്കിയ കല്യാണ ദൃശ്യങ്ങള്‍ ഭാര്യ ഫെ‌യ്സ്ബുക്കില്‍ ഇട്ടു; ഭര്‍ത്താവ് ഫാനില്‍ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തു

Webdunia
ചൊവ്വ, 29 ഒക്‌ടോബര്‍ 2013 (12:47 IST)
PRO
ഫെയ്സ്‌ബുക്ക് ചിലര്‍ക്ക് എന്നും ഒരു വില്ലന്‍ കഥാപാത്രമാണ്, ചില ജന്മങ്ങള്‍ ഫെയ്സ്ബുക്ക് വഴി ഇല്ലാതാകും. ഇപ്പോഴിത ഒരു നവവരനും ഫെയ്സ്ബുക്ക് കാരണം തന്റെ ജീവന്‍ ഒടുക്കേണ്ടി വന്നു.

ജാര്‍ഖണ്ട് സ്വദേശിയും ചെന്നൈയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുമായ ചന്ദന്‍ കുമാര്‍ സിംഗാണ് കഥാപാത്രം. ചന്ദന്‍ കുമാര്‍ കൂടെ ജോലി ചെയ്തുകൊണ്ടിരുന്ന സന്ധ്യയെ വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് മൂന്ന് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു വിവാഹം കഴിച്ചത്. തന്റെ പ്രണയിനിയെ ഒപ്പം ചേര്‍ക്കാന്‍ സ്വന്തം മാതപിതാക്കളെയും സഹോദരങ്ങളെയും ഇയാള്‍ക്ക് വിഷമിപ്പിക്കേണ്ടി വന്നു.

അന്യമതക്കാരിയായ സന്ധ്യയെ വിവാഹം ചെയ്ത കാര്യം ആനന്ദിന്റെ വീട്ടുകാര്‍ ബന്ധുജനങ്ങളില്‍ നിന്നും മറച്ച് വച്ചിരുന്നു. ആനന്ദിനോട് ഇക്കാര്യം മറ്റ് സ്വജനങ്ങളോട് പറയരുതെന്നും വീട്ടുകാര്‍ അപേക്ഷിച്ചു. മാതാപിതാക്കളുടെ ഈ അപേക്ഷയില്‍ അയാള്‍ മാനസികമായി തകര്‍ന്നിരുന്നു.

ഇക്കാര്യം ഇയാള്‍ ഭാര്യ സന്ധ്യയോട് പറഞ്ഞിരുന്നു. എന്നാല്‍ സന്ധ്യയാകട്ടെ ഫെയ്സ്ബുക്കിന് അടിമയായ വ്യക്തിയായിരുന്നു. ആനന്ദിന്റെ വാക്കുകള്‍ കേള്‍ക്കാതെ സന്ധ്യ തന്റെ ഫെയ്സ്ബുക്ക് പേജില്‍ കല്യാണത്തിന്റെയും മറ്റ് സ്വകാര്യ നിമിഷങ്ങളും പങ്ക് വയ്ക്കുകയായിരുന്നു.

ഫെയ്സ്ബുക്കില്‍ തങ്ങളുടെ ഫോട്ടോകള്‍ പ്രചരിക്കുന്നത് ആനന്ദ് അറിഞ്ഞിരുന്നില്ല. എന്നാല്‍ ബന്ധുക്കളില്‍ ചിലര്‍ ഈ ഫോട്ടോകള്‍ കാണുകയും ആന്ദിന്റെ വീട്ടുകാരെ ഒറ്റപ്പെടുത്തുകയും ചെയ്തു. ഈ വിവരം മനസിലാക്കിയ ആനന്ദ് സന്ധ്യയോട് വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഫെയ്സ്‌ബുക്കില്‍ താന്‍ തന്നെയാണ് ഫോട്ടോകള്‍ ഇട്ടതെന്നും ഫെയ്സ്‌ബുക്കില്‍ താന്‍ എല്ലാം കാര്യങ്ങളും പുറത്തറിയിക്കുന്നയാളാണെന്നും സന്ധ്യ പറയുകയും ചെയ്തു.

തുടര്‍ന്ന് ഇരുവരും തമ്മില്‍ രൂക്ഷമായ വഴക്കാണ് ഉണ്ടായത്. വഴക്കിനൊടുവില്‍ ആനന്ദ് മറ്റൊരു മുറിയില്‍ കയറി വാതിലടച്ച് ഫാനില്‍ കെട്ടിതൂങ്ങുകയായിരുന്നു. പിറ്റേ ദിവസം നേരം പുലര്‍ന്ന് ഭര്‍ത്താവിനെ വിളിച്ചുണര്‍ത്താന്‍ വന്ന സന്ധ്യക്ക് ഫാനില്‍ തൂങ്ങിയ ആനന്ദിനെയാണ് കാണാന്‍ സാധിച്ചത്.

ആ‍നന്ദിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് വീട്ടുകാര്‍ ആരോപിക്കുന്നു. ആനന്ദിന്റെ മൃതദേഹത്തില്‍ നിന്നും ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. തന്റെ മരണത്തില്‍ ആര്‍ക്കും ഉത്തരവാദിത്വം ഇല്ലയെന്നാണ് എഴുതിയിരിക്കുന്നത്.