ലോക്സഭാ തിരഞ്ഞെടുപ്പിന് പ്രത്യേകമായി സമഗ്ര സമിതിയില്ലെന്ന് നരേന്ദ്രമോഡി

Webdunia
തിങ്കള്‍, 8 ജൂലൈ 2013 (15:28 IST)
PRO
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനു നേതൃത്വം നല്‍കുന്നതിന്രെ ഭാഗമായി സമഗ്ര സമിതി വേണ്ടെന്ന് ബിജെപി പാര്‍ലമെന്രറി ബോര്‍ഡ് യോഗം തീരുമാനിച്ചു. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ അധ്യക്ഷതയില്‍ ഒരു പ്രത്യേക സമിതി എന്നായിരുന്നു നേരത്തേയുള്ള തീരുമാനം.

എന്നാല്‍ അങ്ങനെ ഒരു സമിതി ആവശ്യമില്ലെന്നും തിരഞ്ഞെടുപ്പു പ്രചരണങ്ങള്‍ക്കായി ഓരോന്നിനും ഓരോ സമിതി എന്ന രീതിയില്‍ ഉപസമിതികളെ ചുമതലപ്പെടുത്തുകയാണ് വേണ്ടതെന്നും ബിജെപി തീരുമാനിച്ചു.

തിരഞ്ഞെടുപ്പ് പ്രചരണത്തിന്രെ ചുമതല മോഡിക്കു തന്നെയായിരിക്കും. പാര്‍ലമെന്രറി ബോര്‍ഡിനു സമാനമായി ഒരു സമഗ്ര സമിതിയുടെ ആവശ്യമില്ലെന്ന് ബിജെപി തീരുമാനിക്കുകയായിരുന്നു.

സമിതികളുടെ ചുമതല മോഡിയ്ക്കും ബിജെപി ദേശീയാധ്യക്ഷന്‍ രാജ്നാഥ് സിംഗിനുമായിരിക്കും. സമിതികളില്‍ ആരൊക്കെ ഉണ്ടാകണം എന്തൊക്കെ വിഷയങ്ങളാണ് കൈകാര്യം ചെയ്യേണ്ടത് എന്നതിനെ പറ്റിയെല്ലാം തീരുമാനമെടുക്കാനുള്ള അവകാശവും ഇവര്‍ക്കു തന്നെയായിരിക്കുമെന്നാണ് തീരുമാനം.