ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ എഞിനില്‍ നിന്നും പുക ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. തൂത്തുക്കുടി വിമാനത്താവളത്തില്‍ ഇറങ്ങിയ സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ എന്‍ജിനില്‍നിന്ന് പുക ഉയര്‍ന്നത് പരിഭ്രാന്തിയ്ക്ക് ഇടയാക്കി.
വിമാനത്താവളത്തിലെ അഗ്നിശമന സേന ഉടന്‍ രംഗത്തെത്തി തീ പടരാതിരിക്കാനുള്ള നടപടി സ്വീകരിച്ചു. വിമാനത്തില്‍ ഉണ്ടായിരുന്ന 72 യാത്രക്കാരെയും ജീവനക്കാരെയും ഉടന്‍ പുറത്തിറക്കി. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
ചെന്നൈയിലേക്കുള്ള വിമാനത്തിന്റെ മടക്കയാത്ര സ്‌പൈസ് ജെറ്റ് റദ്ദാക്കിയിട്ടുണ്ട്. എന്‍ജിനില്‍നിന്ന് പുക ഉയര്‍ന്ന സംഭവത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം തുടങ്ങി.