ലക്ഷങ്ങളുടെ മയക്കുമരുന്ന് കടത്ത്; രണ്ട് സ്ത്രീകള്‍ പിടിയില്‍
ബുധന്‍, 1 ഫെബ്രുവരി 2012 (09:18 IST)
PRO
PRO
മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ ഡല്‍ഹിയില്‍ രണ്ട് സ്ത്രീകള്‍ പിടിയിലായി. 470 ഗ്രാം ഹെറോയിന്‍ ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു.
പിടിച്ചെടുത്ത ഹെറോയിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 47 ലക്ഷം രൂപ വരെ ലഭിക്കും എന്നാണ് റിപ്പോര്‍ട്ട്. ഈസ്റ്റ് ഡല്‍ഹി ഗീത കോളനി നിവാസിയായ സാബോ(27) ഹാലിമ(40) എന്നിവരാണ് അറസ്റ്റിലായത്. ജീവിക്കാന്‍ മറ്റ് വഴികള്‍ ഇല്ലാത്തതിനാലാണ് മയക്കുമരുന്ന് കടത്തില്‍ ഏര്‍പ്പെട്ടതെന്ന് ഇരു സ്ത്രീകളും പൊലീസിനോട് പറഞ്ഞു.