രാഹുല്‍ ഗാന്ധി പ്രളയ പ്രദേശം സന്ദര്‍ശിക്കാത്തതില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

Webdunia
ശനി, 22 ജൂണ്‍ 2013 (16:51 IST)
PRO
PRO
രാഹുല്‍ ഗാന്ധി ഉത്തരാഖണ്ഡിലെ പ്രളയ പ്രദേശം സന്ദര്‍ശിക്കാത്തതില്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധമാണുള്ളത്. രണ്ടു ദിവസമായി ട്വിറ്ററില്‍ രാഹുല്‍ എവിടെ? എന്നുള്ള ട്വീറ്റുകളുടെ പ്രവാഹമാണ്.

ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും സന്ദര്‍ശിച്ചിരുന്നു. പ്രമുഖരായ പല രാഷ്ട്രിയ പ്രവര്‍ത്തകരും പ്രളയ പ്രദേശം സന്ദര്‍ശിച്ചിരുന്നു. എന്നിട്ടും രാഹുല്‍ ഗാന്ധി സന്ദര്‍ശനത്തിന് എത്താത്തിരുന്നതാണ് സോഷ്യല്‍ മീഡിയ ആക്റ്റിവിസ്റ്റുകള്‍ രാഹുലിനെതിരെ പ്രതിഷേധ ട്വീറ്റുകള്‍ കുറിച്ചത്.

രാഹുല്‍ ഗാന്ധി സ്ഥലം സന്ദര്‍ശിച്ചാല്‍ രക്ഷാ പ്രവര്‍ത്തനം തടസ്സപ്പെടുമെന്നും അതുകൊണ്ടാണ് രാഹുല്‍ സന്ദര്‍ശനം പിന്നീടാക്കാന്‍ തീരുമാനിച്ചതെന്നും കോണ്‍ഗ്രസ് വക്താവ് രാജ് ബാബര്‍ മാധ്യമങ്ങളെ അറിയിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി കോണ്‍ഗ്രസിന്റെ എല്ലാ എംപിമാരോടും പ്രാദേശിക വികസന ഫണ്ടില്‍ നിന്നും പത്ത് ലക്ഷം രൂപ വീതം രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. കൂടാതെ കോണ്‍ഗ്രസിന്റെ എല്ലാ എംഎല്‍എമാരോടും ഒരു മാസത്തെ ശമ്പളം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കാനും സോണിയ ആവശ്യപ്പെട്ടിരുന്നു.