രാമദോസ് ഇന്ന് രാജി വയ്ക്കും

Webdunia
ശനി, 28 മാര്‍ച്ച് 2009 (09:24 IST)
പി‌എം‌കെയില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാരായ അന്‍പുമണി രാമദോസും ആര്‍ വേലുവും ഇന്ന് രാജി വയ്ക്കും. യുപി‌എയ്ക്ക് ഉള്ള പിന്തുണ പി‌എം‌കെ പിന്‍‌വലിച്ച സാഹചര്യത്തിലാണിത്.

ഇന്ന് ഉച്ചയ്ക്ക് പതിനൊന്ന് മണിയോടെ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് മന്ത്രിമാര്‍ രാജിക്കത്ത് നല്‍കുമെന്നാണ് കരുതുന്നത്.

വ്യാഴാഴ്ചയാണ് തമിഴ്നാട്ടില്‍ നിന്നുള്ള പ്രമുഖ സഖ്യകക്ഷിയായ പി‌എം‌കെ യുപി‌എ മുന്നണി വിട്ട് ജയലളിതയുടെ എഐ‌ഡി‌എംകെയോടൊപ്പം ചേര്‍ന്നു. സംസ്ഥാനത്ത് ഡി‌എം‌കെയുമായി പാര്‍ട്ടി തലവന്‍ എസ് രാമദോസ് തെറ്റിപ്പിരിഞ്ഞതാണ് ഇതിനു കാരണമായത്.

ഒരു വര്‍ഷം മുമ്പ് തന്നെ തമിഴ്നാട്ടിലെ ഭരണ മുന്നണിയായ ഡിപി‌എയില്‍ നിന്ന് പി‌എം‌കെ വിട്ടു നില്‍ക്കുകയായിരുന്നു.