രാമക്ഷേത്രം പാര്‍ട്ടിക്ക് വിശ്വാസത്തിന്റെ കാര്യമാണെന്ന് ബിജെപി ഉപാധ്യക്ഷ ഉമാഭാരതി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രധാനമായും ഊന്നല്‍ നല്‍കുന്നത് പിന്നാക്കവിഭാഗത്തിന്റെ വികസനമാണെന്നും ഉമാഭാരതി പറഞ്ഞു.
ഭോപ്പാലില്‍ വിഐപി സംസ്കാരം മാറ്റിവെച്ച് ശരിയായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയതിന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചവാനെ ഉമാഭാരതി അഭിനന്ദിച്ചു. അലോക് സഞ്ചാറിന്റെ വിജയം സുനിശ്ചിതമാണെന്നും അവകാശപ്പെട്ടു.
ആരോഗ്യപരമായ കാരണങ്ങളാല്‍ ഇത്തവണ മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ നേരത്തേതന്നെ അറിയിച്ചിരുന്നെങ്കിലും മത്സരിക്കാനുള്ള പാര്ട്ടിനിര്ബന്ധം അനുസരിക്കുകയായിരുന്നുവെന്ന് ഝാന്‍സിയിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഉമാഭാരതി പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ വോട്ടുകള്‍ വര്‍ഗീയമായി ഭിന്നിപ്പിക്കുന്നത് കോണ്‍ഗ്രസ്സാണ്. യുപിഎയാണ് അതിനെ പ്രോത്സാഹിപ്പിക്കുന്നതെന്നും ഉമാഭാരതി പറഞ്ഞു.