രാജ്യത്ത് ഇന്ധനവില കുത്തനെ കൂട്ടി

Webdunia
വെള്ളി, 15 മെയ് 2015 (18:48 IST)
രാജ്യത്ത് ഇന്ധനവില കുത്തനെ കൂട്ടി. പുതുക്കിയ നിരക്കുകള്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു.
 
പെട്രോളിന്റെയും ഡീസലിന്റെയും വിലയാണ് ഇന്ധന കമ്പനികള്‍ കുത്തനെ കൂട്ടിയിരിക്കുന്നത്. പെട്രോള്‍ ലിറ്ററിന് 3.13 രൂപയും ഡീസല്‍ ലിറ്ററിന് 2.71 രൂപയുമാണ് കൂട്ടിയത്. 
 
 
അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡോയലിന് ഉണ്ടായ വിലവര്‍ധനവിനെ തുടര്‍ന്നാണ് ഇന്ത്യയിലും ഇന്ധനവില കൂട്ടിയത്.