യെദ്യൂരപ്പയുടെ വസതികളില്‍ സിബിഐ റെയ്ഡ്

Webdunia
ബുധന്‍, 16 മെയ് 2012 (09:12 IST)
PRO
PRO
കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ വസതികളില്‍ സിബിഐ റെയ്ഡ്. അനധികൃത ഖനനക്കേസുമായി ബന്ധപ്പെട്ടാണ് റെയ്ഡ്.

ബാംഗ്ലൂര്‍ ഡോളര്‍ കോളനിയിലെ വസതിയിലും ഷിമോഗയിലെ വീട്ടിലുമാണ് റെയ്ഡ്. ആറംഗ സിബിഐ സംഘമാണ് റെയ്ഡ് നടത്തിയത്. പരിശോധനയില്‍ പല സുപ്രധാന രേഖകളും കണ്ടെടുത്തു എന്നാണ് റിപ്പോര്‍ട്ട്.

അനധികൃത ഖനനക്കേസില്‍ യദ്യൂരപ്പയ്ക്കും രണ്ട് മക്കള്‍ക്കും മറ്റ് രണ്ടുപേര്‍ക്കുമെതിരെ സി ബി ഐ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് റെയ്ഡ്. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരമാണ് യദ്യൂരപ്പയ്ക്കെതിരെ അന്വേഷണം നടക്കുന്നത്.

മുഖ്യമന്ത്രി സദാനന്ദ ഗൌഡയ്ക്കെതിരെയും ബി ജെ പി കേന്ദ്ര നേതൃത്വത്തിനെതിരെയും യുദ്ധം പ്രഖ്യാപിച്ച യദ്യൂരപ്പ പാര്‍ട്ടി വീടാനുള്ള തീരുമാനത്തില്‍ നിന്ന് കഴിഞ്ഞ ദിവസം പിന്‍‌മാറുകയായിരുന്നു.