ബാംഗ്ളൂര്‍ യൂണിവേഴ്സിറ്റിയുടെ ജ്ഞാനഭാരതി ക്യാമ്പസില്‍ ഒരു മനുഷ്യന്റെ തലയും കടിച്ചെടുത്തു കൊണ്ട് നായ വന്നത് പരിഭ്രാന്തി പരത്തി.
വിദ്യാര്‍ത്ഥികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിസരങ്ങളില്‍ വിശദമാ അന്വേഷണം നടത്തി. ഒടുവില്‍ ക്യാമ്പസിലെ കാടുപിടിച്ച പ്രദേശത്ത് തലയില്ലാത്ത നിലയില്‍ ഒരു മധ്യവയ്സ്കന്റെ മൃതദേഹം കണ്ടെത്തി.
പല ശരീര ഭാഗങ്ങളും മൃഗങ്ങള്‍ തിന്ന നിലയിലായിരുന്നു. സമീപത്തായി ഒരു കയറും കണ്ടെടുത്തു. ആത്മഹത്യയാണോ കൊലപാതകാമാണൊയെന്നറിയാന്‍ പ്രാഥമിക നിഗമനത്തില്‍ സാധിച്ചില്ലെന്ന് പൊലീസ് വ്യക്തമാക്കി