മൂന്ന് വയസ്സുകാരിയെ ‘ചുംബിക്കാന്‍‘ പഠിപ്പിച്ച ബസ് ക്ലീനര്‍ അറസ്റ്റില്‍!

Webdunia
ചൊവ്വ, 26 ഫെബ്രുവരി 2013 (17:49 IST)
PTI
PTI
മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ സ്കൂള്‍ ബസ് ക്ലീനര്‍ മുംബൈയില്‍ അറസ്റ്റിലായി. പ്ലേസ് സ്കൂളില്‍ പോകുന്ന ബാലികയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സന്ദീപ് പന്ദുരംഗ്(24) എന്നയാളാണ് അറസ്റ്റിലായത്.

സ്കൂള്‍ ബസില്‍ വച്ചാണ് ഇയാള്‍ ബാലികയോട് മോശമായി പെരുമാറിയത്. ഫെബ്രുവരി 20ന് വൈകിട്ട് സ്കൂളില്‍ നിന്ന് തിരിച്ചുവരുമ്പോഴായിരുന്നു ഇത്. ഈ ബാലിക മാത്രമേ അപ്പോള്‍ ബസില്‍ ഉണ്ടായിരുന്നുള്ളൂ.

വൈകിട്ട് വീട്ടിലെത്തിയ ബാലിക പിതാവിനെ പ്രത്യേക രീതില്‍ ചുംബിച്ചു. ഇതേക്കുറിച്ച് വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് കാര്യങ്ങള്‍ പുറത്തുവന്നത്. ബസ് ക്ലീനര്‍ ആണ് തന്നെ ഇങ്ങനെ ചുംബിക്കാന്‍ പഠിപ്പിച്ചതെന്ന് ബാലിക മാതാപിതാക്കളോട് പറഞ്ഞു.

കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമപ്രകാരമാണ് ക്ലീനര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.