മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് ജഗജിത് സിംഗ് ലാല്‍പുരി അന്തരിച്ചു

Webdunia
ചൊവ്വ, 28 മെയ് 2013 (21:16 IST)
PRO
PRO
മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് ജഗജിത് സിംഗ് ലാല്‍പുരി അന്തരിച്ചു. 96 വയസായിരുന്നു.

1964 ല്‍ സിപിഎം രൂപീകരിച്ച 32 പേരില്‍ ഒരാളായിരുന്നു. പിന്നീട് പാര്‍ട്ടി നടപടിയെടുത്തു. നിലവില്‍ എംസിപിഐയു ജനറല്‍ സെക്രട്ടറിയാണ്.

നിയമബിരുദത്തിന് ശേഷം കര്‍ഷകരുടെയും തൊഴിലാളികളുടെയും ഉന്നമനത്തിനായി കമ്യൂണിസ്റ്റ് പാര്‍ട്ടില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു ജഗജിത് സിംഗ് ല്യാല്‍‌പുരി. ജീവിതത്തിന്‍റെ അവസാന കാലം വരെയും തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനം അദ്ദേഹം തുടരുകയും ചെയ്തു.