മഴ നേരത്തെയെത്തും; തകര്‍ത്തു പെയ്യുമെന്ന് റിപ്പോര്‍ട്ട്

വെള്ളി, 17 ഏപ്രില്‍ 2015 (18:11 IST)
മഴ ഇത്തവണ നേരത്തെയെത്തുമെന്ന് റിപ്പോര്‍ട്ട്. കാലാവസ്ഥ പ്രവചന രംഗത്തെ സ്വകാര്യ കമ്പനിയായ സ്കൈ മെറ്റിന്റേതാണ് റിപ്പോര്‍ട്ട്. 2015ലെ മണ്‍സൂണിനെക്കുറിച്ച് ഇത് ആദ്യമായാണ് ഒരു ഇന്ത്യന്‍ ഏജന്‍സി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. 
 
സ്കൈമെറ്റിന്റെ പ്രവചനപ്രകാരം മെയ് 27ഓടെ കാലവര്‍ഷമെത്തും. കേരളത്തില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഇത്തവണ നേരത്തെ എത്തുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മഴക്കാലവും അതിനു മുന്‍പുള്ള പെയ്ത്തും ഇത്തവണ സാമാന്യം നല്ല രീതിയില്‍ ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 
 
രാജ്യത്ത് സാധാരണ രീതിയില്‍ ലഭിക്കുന്ന മഴ ഇത്തവണയും ലഭിക്കുമെന്നാണു സ്കൈ മെറ്റിന്റെ പ്രവചനം. ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള നാലു മാസത്തെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണില്‍ 887 മില്ലി മീറ്റര്‍ മഴ ലഭിക്കുമെന്നും ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക