മധ്യപ്രദേശില്‍ തിക്കിലും തിരക്കിലും‌പെട്ട് നവരാത്രി ആഘോഷത്തിനെത്തിയ 60 ഭക്തര്‍ മരിച്ചു

ഞായര്‍, 13 ഒക്‌ടോബര്‍ 2013 (15:12 IST)
PRO
PRO
മധ്യപ്രദേശിലെ രത്തന്‍ഗഢ് ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് അറുപതിലേറെ പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. നവരാത്രി ആഘോഷങ്ങള്‍ക്കായി ക്ഷേത്രത്തില്‍ എത്തിയവരാണ് അപകടത്തില്‍ പെട്ടത്.

ക്ഷേത്രത്തിലേക്കുള്ള നദിക്കു കുറുകെയുള്ള പാലം തകരുമെന്ന അഭ്യൂഹം പരന്നതോടെ പരിഭ്രാന്തരായ ഭക്തര്‍ ചിതറി ഓടിയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് ലാത്തിചാര്‍ജ് നടത്തിയതോടെ നിരവധി പേര്‍ അപകടത്തില്‍ പെട്ടു. പതിനായിരക്കണക്കിന് പേര്‍ ദുര്‍ഗ പൂജയുടെ ഭാഗമായി രത്തന്‍ഗഢിലെത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക