ബീഹാറില്‍ കോണ്‍ഗ്രസിന് തിരിച്ചടി

ബുധന്‍, 18 മാര്‍ച്ച് 2009 (08:46 IST)
ബീഹാറിലെ ലോക്സഭാ സീറ്റ് വിഭജനം കോണ്‍ഗ്രസിന് ഇരുട്ടടിയായി. ലാലു പ്രസാദ് യാദവിന്‍റെ ആര്‍എല്‍ഡി 25 സീറ്റും റാം വിലാസ് പാസ്വാന്‍റെ എല്‍‌ജെ‌പി 12 സീറ്റും വിഭജിച്ച് എടുത്തപ്പോള്‍ കോണ്‍ഗ്രസിന് നീക്കി വച്ചത് വെറും മൂന്ന് സീറ്റ്. സീറ്റ് വിഭജനം അംഗീകരിക്കാനാവില്ല എന്ന് കോണ്‍ഗ്രസ് പ്രതികരിച്ചതോടെ യുപി‌എയിലും അസ്വാരസ്യത്തിന് തുടക്കമായി.

ബീഹാറിലെ 40 ലോക്സഭാ സീറ്റുകളില്‍ എട്ട് എണ്ണത്തിലെങ്കിലും ഇത്തവണ മത്സരിക്കണമെന്ന കോണ്‍ഗ്രസ് ആഗ്രഹത്തിനാണ് തിരിച്ചടിയേറ്റത്. സീറ്റ് വിഭജനത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടം പാസ്വാനാണ്.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാസ്വാന്‍റെ എല്‍‌ജെപി എട്ട് സീറ്റുകളില്‍ മത്സരിച്ചു എങ്കിലും നാലിടത്തേ വിജയം നേടാനായുള്ളൂ. ഇത്തവണ കഴിഞ്ഞ തവണത്തെ മോശം പ്രകടനം നിലനില്‍ക്കെ നാല് സീറ്റുകള്‍ കൂടി സ്വന്തമാക്കാന്‍ എല്‍ജെപിക്ക് കഴിഞ്ഞു.

സീറ്റ് വിഭജനത്തില്‍ യുപി‌എയിലെ വലിയ കക്ഷിയായ കോണ്‍ഗ്രസിന് മാന്യമായ പരിഗണന ലഭിക്കുമെന്നാണ് കരുതിയിരുന്നത് എന്നും തീരുമാനം പാര്‍ട്ടി സ്വീകരിക്കുന്നില്ല എന്നും കോണ്‍ഗ്രസ് വക്താവ് ജനതി നടരാജന്‍ ചൊവ്വാഴ്ച പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക