ബിജെപിക്കും സിപിഐക്കും രാംദേവിന്റെ പിന്തുണ

Webdunia
വ്യാഴം, 26 ജനുവരി 2012 (10:46 IST)
PRO
PRO
വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പിയ്ക്കും സി പി ഐയ്ക്കും വോട്ട്‌ ചെയ്യണമെന്ന്‌ യോഗഗുരു ബാബാ രാംദേവ്‌. അഴിമതിയ്ക്കും കളളപ്പണത്തിനുമെതിരായ യഥാര്‍ത്ഥ പരിശ്രമങ്ങള്‍ക്ക്‌ പിന്തുണ നല്‍കിയത്‌ ബി ജെ പിയും സി പി ഐയും മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിദേശ ബാങ്കുകളിലെ കളളപ്പണം കണ്ടുകെട്ടുന്നതുള്‍പ്പെടെയുളള ഏഴ്‌ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി താന്‍ എല്ലാ രാഷ്‌ട്രീയ കക്ഷികള്‍ക്കും കത്തയച്ചിരുന്നു. എന്നാല്‍ബി ജെ പിയും സി പി ഐയും മാത്രമാണ് ഇതിനെ അംഗീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

കള്ളപ്പണം സംബന്ധിച്ച്‌ യു പി എ അധ്യക്ഷ സോണിയാഗാന്ധിയ്ക്കും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനും താന്‍ കത്തയച്ചിരുന്നു. എന്നാല്‍ അവരില്‍ നിന്നോ അവരുടെ പ്രതിനിധികളില്‍ നിന്നോ യാതൊരു പ്രതികരണവും ഉണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.