ഫിറ്റായി മൊബൈലില്‍ തലാഖ് ചൊല്ലിയാല്‍ അംഗീകരിക്കും!

Webdunia
വെള്ളി, 30 മാര്‍ച്ച് 2012 (14:52 IST)
PRO
PRO
മദ്യപിച്ച് ലക്കുകെട്ട് മൊബൈല്‍ ഫോണില്‍ ഭാര്യയെ മൊഴിചൊല്ലിയാല്‍ അത് അംഗീകരിക്കപ്പെടും എന്ന് ഫത്‌വ. ഇസ്ലാമിക മതപാഠശാലയായ ദറൂള്‍ ഉലൂം ദേവ്‌ബന്ദ്‌ ആണ് ഈ ഫത്‌വ പുറപ്പെടുവിച്ചിരിക്കുന്നത്.

മദ്യലഹരിയില്‍ ഒരാള്‍ ഫോണില്‍ തലാഖ് ചൊല്ലിയിരുന്നു. എന്നാല്‍ പിന്നീട് ഇയാള്‍ക്ക് കുറ്റബോധം തോന്നി. കുറ്റബോധം കൊണ്ട് കാര്യമില്ലെന്നും ഭാര്യയെ മൊഴിചൊല്ലിയതായി കണക്കാക്കും എന്നും മതപാഠശാലയിലെ ഫത്‌വ വകുപ്പ് വ്യക്തമാക്കി.

മുസ്ലിം സ്ത്രീകള്‍ക്കും തലാക്ക് ചൊല്ലാന്‍ അവകാശമുണ്ടെന്ന് ഈയിടെ മധ്യപ്രദേശില്‍ ഇസ്ലാം ഫിക്ക്ഹ് അക്കാദമി സംഘടിപ്പിച്ച ഇന്റര്‍നാഷണല്‍ ഇസ്ലമിക് ജൂറിസ്പ്രുഡന്‍സ് സെമിനാറില്‍ വിധി ഉണ്ടായിരുന്നു. ഭര്‍ത്താവിനൊപ്പം ജീവിക്കാന്‍ തയ്യാറല്ലെങ്കില്‍ ഭാര്യയ്ക്ക് തലാക്ക് ചൊല്ലി വേര്‍പിരിയാം എന്നായിരുന്നു മുസ്ലിം പണ്ഡിതര്‍ വ്യക്തമാക്കിയത്.

English Summary: The Darul Uloom, Deoband, has delivered yet another religious edict that underscores its deep- rooted bias against women.

While replying to a recent query, Darul Ifta - the online fatwa department of the renowned Islamic seminary in Uttar Pradesh's Saharanpur district - ruled in favour of a talaq (divorce) given by an inebriated man on a mobile phone.