മുലായംസിംഗ് യാദവ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് യോഗ്യനാണെന്ന് സിപിഎം ദേശീയ സെക്രട്ടറി പ്രകാശ് കാരാട്ട്.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി നല്ല പ്രകടനം കാഴ്ചവെച്ചാല്‍ മുലായത്തിന് പ്രധാനമന്ത്രി സ്ഥാനത്തേക്ക് സാധ്യതയുണ്ടെന്നും കാരാട്ട് വ്യക്തമാക്കി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കാരാട്ട് ഇക്കാര്യം വ്യക്തമാക്കിയത്.
ദേശീയതലത്തില്‍ കോണ്‍ഗ്രസ് ബിജെപി ഇതര സഖ്യവുമായി നിതീഷ്‌കുമാറും നവീന്‍പട്‌നായിക്കും സഹകരിക്കുമെന്നാണ് പ്രതീക്ഷ. അടുത്ത തെരഞ്ഞെടുപ്പ് രാഹുല്‍ ഗാന്ധിയും നരേന്ദ്ര മോഡിയും തമ്മിലുള്ള മത്സരമായിരിക്കുമെന്ന വാദം തെറ്റെന്നും കാരാട്ട് പറഞ്ഞു.