പ്രധാനമന്ത്രിയ്ക്കെതിരെ വര്‍ഗീയത വളര്‍ത്തുന്ന ഫേസ്ബുക്ക് പോസ്റ്റ്; ഒരാള്‍ അറസ്റ്റില്‍

Webdunia
ചൊവ്വ, 5 ഫെബ്രുവരി 2013 (14:33 IST)
PRO
PRO
പ്രധാനമന്ത്രി മന്‍മോഹന്‍​സിംഗ്,​ ടെലികോം മന്ത്രി കപില്‍ സിബല്‍,​ സമാജ്‌വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ മുലായം സിംഗ് യാദവ് എന്നിവര്‍ക്കെതിരെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടയാള്‍ അറസ്റ്റില്‍. വര്‍ഗീയ വികാരം വളര്‍ത്തുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഇട്ടതിനാണ് അറസ്റ്റ്. ആഗ്ര ദയാന്‍ബാഗ് സ്വദേശി സഞ്ജയ് ചൗധരിയാണ് തിങ്കളാഴ്ച രാത്രി അറസ്റ്റിലായത്.

സിവില്‍ എഞ്ചിനീയറും പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പലുമാണ് സഞ്ജയ് ചൗധരി. ഇയാളുടെ ലാപ്പ്ടോപ്പ്, സിംകാര്‍ഡ്, ഡാറ്റാ കാര്‍ഡ് എന്നിവ കണ്ടെടുത്തു. നേതാക്കളെക്കുറിച്ചുള്ള കാര്‍ട്ടൂണുകള്‍ ആണ് ഇയാള്‍ പോസ്റ്റ് ചെയ്തത് എന്നാണ് വിവരം.

സഞ്ജയ് അറസ്റ്റിലായ ഉടന്‍ തന്നെ ഈ പോസ്റ്റുകള്‍ ഇയാളുടെ പ്രൊഫൈലില്‍ നിന്ന് ഡിലീറ്റ് ചെയ്തു. തുടര്‍ന്ന് ഇയാളുടെ ഫേസ്ബുക്ക് അക്കൌണ്ടും നിര്‍ജ്ജീവമാക്കി.

ഇന്ത്യന്‍ പീനല്‍ കോഡിലെ 153 A സെക്ഷനുകള്‍ പ്രകാരവും ഐ ടി ആക്ടിലെ 66 A പ്രകാരവുമാണ് ഇയാള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.