പ്രധാനമന്ത്രിയെ എനിക്ക് തല്ലാന്‍ കഴിയില്ലല്ലോ?- മമതാ ബാനര്‍ജി
ചൊവ്വ, 22 ജനുവരി 2013 (12:10 IST)
PTI
PTI
പ്രധാനമന്ത്രി മന്മോഹന് സിംഗിനെതിരെ പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി നടത്തിയ പ്രസ്താവന വിവാദത്തില്‍. പ്രധാനമന്ത്രിയെ തനിക്ക് തല്ലാന്‍ കഴിയില്ലല്ലോ എന്നായിരുന്നു മമതയുടെ പരാമര്‍ശം. വളത്തിന്റെ വില വര്‍ധനയില്‍ പ്രതിഷേധം അറിയിക്കാന്‍ താന്‍ പ്രധാനമന്ത്രിയെ നിരവധി തവണ കണ്ടിരുന്നു എന്ന് പറഞ്ഞപ്പോഴായിരുന്നു മമതയുടെ പരാമര്‍ശം ഉണ്ടായത്.
“ബംഗാളിന് സാമ്പത്തിക പാക്കേജ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് 2010 മുതല്‍ പത്ത് തവണയെങ്കിലും ഞാന്‍ പ്രധാനമന്ത്രിയെ ഓഫീസില്‍ പോയി കണ്ടിരുന്നു. ഇതില്‍ കൂടുതല്‍ എന്താണ് എനിക്ക് ചെയ്യാനാകുക. എനിക്ക് അയാളെ തല്ലാന്‍ കഴിയുമോ? അങ്ങനെ ചെയ്താന്‍ ഞാന്‍ ‘ഗുണ്ട‘യാണെന്ന് നിങ്ങള്‍ വിളിക്കില്ലേ. ഒന്നും ചെയ്യാതെ തന്നെ ‘ഗുണ്ട‘ എന്ന പേര് എനിക്കുണ്ട്“- മമത പറഞ്ഞു.
പ്രധാനമന്ത്രിക്കെതിരെ പ്രസ്താവന നടത്തിയ മമത മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മമതയുടെ പരാമര്‍ശം പ്രകോപനപരവും സംസ്കാരമില്ലാത്തതുമാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.