പ്രമുഖ സീരിയൽ നടി പ്രത്യൂഷ ബാനർജി ജീവനൊടുക്കിയതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. ചണ്ഡീഗഡ് സ്വദേശിയായ മധു മഹാനന്ദ് ആണ് സീലിങ്ങ് ഫാനില്‍ തൂങ്ങി മരിച്ചത്. രണ്ട് വയസുള്ള മകനെ കട്ടിലില്‍ കിടത്തിയതിന് ശേഷമാണ് യുവതി അത്മഹത്യ ചെയ്തത്.
സംഭവത്തേക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ- പ്രത്യൂഷ ബാനർജിയുടെ ആരാധികയായിരുന്ന മരിച്ച യുവതി. താരത്തിന്റെ മരണത്തിന് ശേഷം കടുത്ത വിഷാദത്തിലായ യുവതി, പ്രത്യൂഷയുടെ മരണവുമായി ബന്ധപ്പെട്ട വാര്‍ത്തകളെല്ലാം സ്ഥിരമായി വായിക്കാറുണ്ടായിരുന്നു. ബുധനാഴ്ച രാവിലെ മുതല്‍ യുവതി മുറിയില്‍ നിന്ന് പുറത്തിറങ്ങിയില്ല. മുറി അകത്തു നിന്ന് പൂട്ടിക്കിടക്കുന്നത് കണ്ട ഭര്‍ത്താവ് നകുല്‍ വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് മരിച്ച നിലയില്‍ യുവതിയെ കണ്ടെത്തിയത്.
ഏപ്രില്‍ ഒന്നിന് ഗോരെഗാവിലെ ഫ്ലാറ്റിൽ പ്രത്യൂഷ ബാനർജിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട് കാമുകനായ രാഹുല്‍ രാജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.