പ്രണാബ് പാര്‍ട്ടി സ്ഥാനം ഒഴിഞ്ഞു

Webdunia
ഞായര്‍, 27 ജൂണ്‍ 2010 (17:48 IST)
കേന്ദ്ര ധനകാര്യമന്ത്രി പ്രണാബ് മുഖര്‍ജി പാര്‍ട്ടിയുടെ പശ്ചിമബംഗാള്‍ ഘടകത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് പിന്‍‌മാറി. പ്രണാബ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവച്ചത് ഭാരിച്ച സര്‍ക്കാര്‍ ഉത്തവാദിത്വങ്ങള്‍ മൂലമാണെന്നാണ് വിശദീകരണം.

പ്രണാബ് രാജി നല്‍കിയ ഒഴിവിലേക്ക് മനസ് രഞ്ജന്‍ ഭൂനിയയെ സോണിയ ഗാന്ധി നിയമിച്ചതായി കോണ്‍ഗ്രസ് സെക്രട്ടറി ജനാര്‍ദ്ദന്‍ ദ്വിവേദി അറിയിച്ചു.

പശ്ചിമബംഗാള്‍ നിയമസഭയിലെ കോണ്‍ഗ്രസ് നിയമസഭാകക്ഷി നേതാവാണ് ഭൂനിയ.