യു പി എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി പ്രണബ് മുഖര്‍ജിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ശനിയാഴ്ച തമിഴ്‌നാട്ടില്‍ തുടക്കമാകും. മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ തെരഞ്ഞെടുപ്പ് പ്രചരണവും തമിഴ്നാട്ടില്‍ നിന്ന് തന്നെയാണ് ആരംഭിച്ചത്.
പ്രണബ് വൈകിട്ട് ഡി എം കെ അധ്യക്ഷന്‍ കരുണാനിധിയുമായും കൂടിക്കാഴ്ച നടത്തും. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളെയും പുതുച്ചേരിയിലെ കോണ്‍ഗ്രസ് നേതാക്കളെയും അദ്ദേഹം കാണുന്നുണ്ട്.
അതേസമയം തമിഴ്നാട് ഭരിക്കുന്ന എഐഎഡിഎംകെ പിന്തുണയ്ക്കുന്നത് പി എ സാങ്മയെയാണ്.