പൊലീസ് തരൂരിനോട് ചോദിച്ച ആറു ചോദ്യങ്ങള്‍ ഇതാണ്

ചൊവ്വ, 20 ജനുവരി 2015 (14:25 IST)
സുനന്ദ പുഷ്‌കറിന്റെ മരണം സംബന്ധിച്ച് ഭര്‍ത്താവും മുന്‍കേന്ദ്രമന്ത്രിയുമായ ശശി തരൂരിനെ തിങ്കളാഴചയാണ് ഡല്‍ഹി പൊലീസ് ചോദ്യം ചെയ്തത്. നാലുമണിക്കൂര്‍ നീണുനിന്ന ചോദ്യം ചെയ്യലില്‍ ദാമ്പത്യബന്ധത്തെക്കുറിച്ചും ഐ പി എല്ലിനെക്കുറിച്ചും പൊലീസ് ചോദിച്ചു.
 
പൊലീസ് തരൂരിനോട് ചോദിച്ച ആറു ചോദ്യങ്ങള്‍ ഇതാണ്
 
1. സുനന്ദയ്ക്ക് അല്‍പ്രാക്‌സ് മെഡിസിന്‍ ഡോക്‌ടര്‍ നിര്‍ദ്ദേശിച്ചിട്ടില്ലെങ്കില്‍ പിന്നെ എങ്ങനെ മുറിയില്‍ വന്നു?
 
2. സുനന്ദയുടെ ശരീരത്തില്‍ 15ഓളം മുറിവുകള്‍ എങ്ങനെ ഉണ്ടായി? താങ്കള്‍ അവരെ ആക്രമിച്ചിരുന്നോ?
 
3. വിളിച്ചിട്ട് സുനന്ദ പ്രതികരിക്കുന്നില്ല എന്നു കണ്ടപ്പോള്‍ അവരെ എന്തുകൊണ്ട് ആശുപത്രിയില്‍ കൊണ്ടുപോയില്ല? പൊലീസിനെ എന്തുകൊണ്ട് ഉടന്‍ തന്നെ വിവരമറിയിച്ചില്ല?
 
4. മരണത്തിനുള്ള കാരണങ്ങള്‍ ഇന്നതാണെന്ന് വ്യക്തമാക്കി എയിംസ് ഡയറക്‌ടര്‍ക്ക് ഇ-മെയില്‍ അയച്ചത് എന്തിനാണ് ?
 
5. സുനന്ദയ്ക്ക് ലൂപ്പസ് രോഗം ഇല്ലാതിരിക്കെ രോഗം ഉണ്ടെന്ന് എന്തിനു പറഞ്ഞു?
 
6. പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറിനെ എങ്ങനെ അറിയാം? ദുബായില്‍ അവരോടൊപ്പം താമസിച്ചിട്ടുണ്ടോ?

വെബ്ദുനിയ വായിക്കുക