പുലിവാലുപിടിച്ച് ബിജെപി നേതാവ്

Webdunia
വെള്ളി, 11 ഏപ്രില്‍ 2014 (12:05 IST)
PRO
PRO
പെണ്‍കുട്ടികളുടെ വസ്ത്രധാരണത്തെ വിമര്‍ശിച്ച ബിജെപി നേതാവ് വിവാദത്തില്‍. ബിജെപി രാജ്യസഭാംഗം രഘുനാഥന്‍ ശര്‍മ്മയാണ് തെരെഞ്ഞെടുപ്പ് നടക്കുന്നതിനിടെ പാര്‍ട്ടിയെ കുഴപ്പത്തിലാക്കുന്ന വിവാദ പരമര്‍ശം നടത്തിയത്.

അവിവാഹിതകളായ പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണുകള്‍ ഊപയോഗിക്കുന്നതെന്തിനെന്ന് ചോദിച്ച രഘുനാഥന് അവരെന്തിനാണ് ജീന്‍സ് ഉപയോഗിക്കുന്നതെന്നും പച്ചയായി ചൊദിച്ചിരിക്കുന്നു. രത്‌ലം ജില്ലയില്‍ ബ്രാഹ്മണ സമൂഹത്തെ അഭിസംബോദന ചെയ്തപ്പോഴായിരുന്നു രഘുനാഥന്‍ വിവാദ പരാമര്‍ശം നടത്തിയത്.

സ്ത്രീകള്‍ ജീന്‍സ് ധരിക്കുന്നതാണ് പീഡനങ്ങള്‍ നടക്കാനുള്ള മുഖ്യകാരണമെന്നണ് രഘുനാഥന്റെ കണ്ടുപിടുത്തം. ജീന്‍സ് അമേരിക്കന്‍ കൌബോയികളുടെ വേഷമാണെന്നും അത് നമ്മുടെ സംസ്കാരത്തിന് യോജിച്ചതല്ലെന്നും രഘുനാഥന്‍ വിശദീകരിക്കുന്നു.

മാത്രമല്ല വിദ്യാര്‍ഥിനികള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതും പ്രശ്നങ്ങള്‍ക്ക് കാരണാമാകുന്നതായാണ് ഇദ്ദേഹം പറയുന്നത്. എന്നാല്‍ രഘുനാഥന്റേത് വ്യക്തിപരമായ അഭിപ്രായമായി കണ്ടാല്‍ മതിയെന്നു പറഞ്ഞ് ബിജെപി പ്രശ്നത്തില്‍ നിന്ന് കൈകഴുകി.