പന്തയത്തില്‍ 30 ലക്ഷം നഷ്ടപ്പെട്ടു; പതിമൂന്നുകാരനെ കൊലപ്പെടുത്തി!
ബുധന്‍, 15 മെയ് 2013 (12:55 IST)
PRO
PRO
പന്തയത്തില്‍ 30 ലക്ഷം നഷ്ടപ്പെട്ട എംബിഎ ബിരുദധാരി പണത്തിനായി പതിമൂന്നുകാരനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. ഐപിഎല്‍ ക്രിക്കറ്റ് മത്സരത്തിനിടെ പന്തയം വച്ച് നഷ്ടപ്പെട്ട 30 ലക്ഷം രൂപയ്ക്കായി വജ്രവ്യാപാരിയുടെ മകന്‍ ആദിത്യ എന്ന കുട്ടിയെയാണ് കൊല്ലപ്പെടുത്തിയത്.
കൊല്ലപ്പെട്ട കുട്ടിയുടെ ബന്ധു ഹിമാന്‍ഷു റാങ്കയാണ് തട്ടിക്കൊണ്ടുപോയി കൊല നടത്തിയത്. ഹിമാന്‍ഷുവിനെയും സുഹൃത്ത് വിഗേഷ് സിംഗ്‌വിയെയും അറസ്റ്റു ചെയ്തു.
ആദിത്യയുമായി സൌഹൃദം സ്ഥാപിച്ച ഹിമാന്‍ഷു റാങ്ക, പിതാവിന്റെ ഓഫീസ് താക്കോലുകള്‍ എടുത്തുതരണമെന്ന് ആവശ്യപ്പെട്ടു. ഇതിനു വഴങ്ങാതിരുന്ന ആദിത്യയെ ഹിമാന്‍ഷു തട്ടിക്കൊണ്ടുപോകുകയായിരുന്നു. തിങ്കളാഴ്ച പണം ആവശ്യപ്പെട്ടുള്ള ഫോണ്‍ സന്ദേശം പിതാവ് ജിതേന്ദ്ര റാങ്കയ്ക്ക് ലഭിച്ചത്. ഈ വിവരം ജിതേന്ദ്ര പോലീസിനെ അറിയിച്ചു. എന്നാല്‍ പോലീസ് ഇവരെ കണ്ടെത്തും മുമ്പെ കുട്ടിയെ കൊലപ്പെടുത്തി.
ഹിമാന്‍ഷു വാടകയ്ക്ക് എടുത്ത കാറില്‍ നിന്ന് ആദിത്യയുടെ രക്തം പുരണ്ട ചെരുപ്പുകള്‍ കണ്ടെത്തിയിരുന്നു. ഇതോടെയാണ് ഗൂഡാലോചന പുറത്തുവരുന്നത്. ചോദ്യം ചെയ്യലില്‍ ഹിമാന്‍ഷു കുറ്റം സമ്മതിച്ചു. താനും വിഗേഷ് സിംഗ്‌വി എന്ന സുഹൃത്തും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.