പനീര്‍ശെല്‍വം രാജിവെച്ചേക്കും; ജയലളിത മുഖ്യമന്ത്രിയായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

Webdunia
തിങ്കള്‍, 11 മെയ് 2015 (11:50 IST)
അനധികൃത സ്വത്തു സമ്പാദനക്കേസില്‍ കര്‍ണാടക ഹൈക്കോടതി കുറ്റവിമുക്തയാക്കിയ സാഹചര്യത്തില്‍ ജയലളിത തമിഴ്നാട് മുഖ്യമന്ത്രിയാകും. ജയ ടി വിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഈ മാസം 17ന് ജയലളിത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും.
 
കോടതി വിധി വന്നതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ഒ പനീര്‍ സെല്‍വം ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനില്‍ എത്തി ജയലളിതയെ കാണുകയും മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു.
 
കോടതി കുറ്റവിമുക്തയാക്കിയ സാഹചര്യത്തില്‍ കൂടുതല്‍ കരുത്തോടെ ആയിരിക്കും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജയലളിത തിരിച്ചെത്തുക. ജയലളിത മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്തിയാല്‍ ജനോപകാരപ്രദമായ നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, അമ്മയുടെ തിരിച്ചുവരവില്‍ തമിഴ്നാട്ടില്‍ എങ്ങും ആഹ്ലാദപ്രകടനം നടത്തുകയാണ്.