തെലുങ്കാന വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ വാക്കുപാലിക്കുന്നില്ലെന്ന് ആരോപിച്ചു രണ്ടു മുതിര്‍ന്ന എംപിമാര്‍ കോണ്‍ഗ്രസ് വിട്ടു തെലുങ്കാന രാഷ്ട്രസമിതിയില്‍ ചേര്‍ന്നു. എം ജഗന്നാഥ്, ഗദ്ദം വിവേകാനന്ദ് എന്നിവരാണു ടിആര്‍എസില്‍ ചേര്‍ന്നത്. തെലുങ്കാന മേഖലയിലെ പ്രമുഖനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കേശവ റാവുവിനൊപ്പമാണ് ഇരുവരും പാര്‍ട്ടി വിട്ടത്.
കോണ്‍ഗ്രസിന്‍റെ വഞ്ചനാപരമായ നിലപാടില്‍ പ്രതിഷേധിച്ചാണു തീരുമാനമെന്ന് കേശവ റാവു പറഞ്ഞു. 10 എംപിമാര്‍ കൂടി തങ്ങള്‍ക്കൊപ്പം വരാന്‍ തയാറാണെന്നും ഉടന്‍ തെലുങ്കാന വിഷയത്തില്‍ ഉചിതമായ നിലപാട് സ്വീകരിക്കണെമെന്നും കേശവ് റാവു മുന്നറിയിപ്പ് നല്‍കി.
കേശവ് റാവുവും മറ്റും കോണ്‍ഗ്രസ് വിടാന്‍ കാരണം എന്താണെന്നറിയില്ലെന്നും തന്റെ സുഹൃത്താണ് റാവുവെന്നും ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്നും കോണ്‍ഗ്രസ് വക്താവായ ഭകതചന്ദ്ര ദാസ് പറഞ്ഞു.