തെലങ്കാന: വികാര പ്രകടനങ്ങള്‍ സ്വഭാവികമെന്ന് സുശീല്‍കുമാര്‍ ഷിന്‍ഡെ

വെള്ളി, 4 ഒക്‌ടോബര്‍ 2013 (19:43 IST)
PRO
PRO
സംസ്ഥാനങ്ങള്‍ വിഭജിക്കുമ്പോള്‍ വികാര പ്രകടനങ്ങള്‍ സ്വഭാവികമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ. ജനങ്ങളെ ആശ്വസിപ്പിച്ച് തെലങ്കാന സംസ്ഥാന രൂപീകരണവുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന രൂപീകരണം സംബന്ധിച്ച വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, കേന്ദ്രസര്‍ക്കാരിന്‍െറ വീഴ്ചകളും തെറ്റായ സമീപനങ്ങളും ആന്ധ്രയില്‍ ആഭ്യന്തര യുദ്ധത്തിന്‍െറ പ്രതീതി ഉണ്ടാക്കിയെന്ന് ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ പറഞ്ഞു. ഒരു സംസ്ഥാന രൂപീകരണം എങ്ങനെയാകരുത് എന്നതിന്‍െറ തെളിവാണ് തെലങ്കാന നടപടികളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തെലങ്കാന സംസ്ഥാനം രൂപവത്കരിക്കാനും ഹൈദരാബാദ് സംയുക്ത തലസ്ഥാനമാക്കാനുമുള്ള ആന്ധ്രാപ്രദേശ് വിഭജന പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ വ്യാഴാഴ്ചയാണ് അംഗീകാരം നല്‍കിയത്.

വെബ്ദുനിയ വായിക്കുക