തെലങ്കാന ബില്‍ രാജ്യസഭയില്‍

വ്യാഴം, 20 ഫെബ്രുവരി 2014 (17:21 IST)
PRO
PRO
തെലങ്കാന സംസ്ഥാന രൂപീകരണ ബില്‍ രാജ്യസഭ പരിഗണിക്കുന്നു. ബില്‍ രാജ്യസഭയില്‍ പാസാക്കുന്ന കാര്യത്തില്‍ ഇടഞ്ഞുനിന്ന ബിജെപിയുമായി സര്‍ക്കാര്‍ സമവായത്തിലെത്തി എന്നാണ് വിവരം. മന്ത്രിമാരായ സുശീല്‍ കുമാര്‍ ഷിന്‍ഡെ, ജയറാം രമേശ്, കമല്‍നാഥ് എന്നിവരാണ് ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയത്. തങ്ങള്‍ നിര്‍ദ്ദേശിച്ച ഭേദഗതികളോടെ ബില്ലിനെ പിന്തുണയ്ക്കുമെന്ന് ബിജെപി വ്യക്തമാക്കി.

അതേസമയം രാജ്യസഭയില്‍ സീമാന്ധ്ര എംപിമാര്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയത്. രാവിലെയും ഉച്ചയ്ക്കും സഭ നിര്‍ത്തിവയ്ക്കേണ്ടിവന്നു. പ്രതിഷേധത്തെ തുടര്‍ന്നാണ് ഇന്നലെ ബില്‍ അവതരിപ്പിക്കാന്‍ സാധിക്കാതെ പോയത്. രാജ്യസഭയില്‍ ബില്ലിനെ എതിര്‍ക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസും സിപി‌എമ്മും വ്യക്തമാക്കിയിരുന്നു.

ആന്ധ്രാ വിഭജനത്തിനെതിരെ പ്രതിഷേധവും സംഘര്‍ഷവും ഉണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തെലങ്കാന മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക