തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ സമ്പൂര്‍ണ്ണ ചുമതല മോഡിക്ക്

ചൊവ്വ, 9 ജൂലൈ 2013 (13:56 IST)
PRO
PRO
ബിജെപിയുടെ ലോകസഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ പൂര്‍ണ്ണ ചുമതല നരേന്ദ്ര മോഡിക്ക്. തെരഞ്ഞെടുപ്പിനായി വിവിധ സമിതികള്‍ രൂപീകരിക്കാന്‍ ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് തീരുമാനിച്ചു. ഏകീകൃത തെരഞ്ഞെടുപ്പ് സമിതി വേണ്ടെന്ന മോഡിയുടെ തീരുമാനത്തിന് പാര്‍ലമെന്ററി ബോര്‍ഡ് അംഗീകാരം നല്‍കുകയായിരുന്നു.

ഉപസമിതി അധ്യക്ഷന്‍മാരുടെ വിവരങ്ങള്‍ ബിജെപി ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ലെങ്കിലും വിവരങ്ങള്‍ പുറത്തായിട്ടുണ്ട്. അമിത് ഷായ്ക്ക് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളുടെ ചുമതലയും റാലികള്‍ വരുണ്‍ ഗാന്ധിക്കും യുപിഎയ്‌ക്കെതിരായ കുറ്റപത്രം തയാറാക്കുന്ന സമിതി അധ്യക്ഷന്‍ മുക്താര്‍ അബ്ബാസ് നഖ്‌വിയും, രാജീവ് പ്രദാപ് റൂഡിക്ക് റേഡിയോ പ്രചരണത്തിന്റെയും, മുരളീധര റാവുവിന് യുവാക്കളുടെയും, ജെ പി നദ്ദയ്ക്ക് പ്രൊഫണലുകളെയും പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനുള്ള ചുമതല.

പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തന് ശേഷം സമിതി അധ്യക്ഷന്മാരുടെ യോഗം ബിജെപി ആസ്ഥാനത്ത് ചേര്‍ന്നു. തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നത് ഉപസമിതി അധ്യക്ഷന്മാരായ ഇത്തരം യോഗങ്ങളിലായിരിക്കും. സമിതി അംഗങ്ങളെ നിയമിക്കാനുള്ള അധികാരം നരേന്ദ്ര മോഡിക്കും, രാജ്‌നാഥ് സിംഗിനും പാര്‍ലമെന്ററി ബോര്‍ഡ് യോഗം നല്‍കി.

വെബ്ദുനിയ വായിക്കുക