താജ് ഇടനാഴി: മായാവതിയ്ക്ക് സുപ്രീംകോടതി നോട്ടീസ്

Webdunia
തിങ്കള്‍, 28 ജനുവരി 2013 (15:28 IST)
PRO
PRO
താജ് ഇടനാഴി പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബി എസ് പി നേതാവുമായ മായാവതിയ്ക്ക് സുപ്രീംകോടതി നോട്ടീസ്. മായാവതിയെ വിചാരണ ചെയ്യാന്‍ അനുമതി നിഷേധിച്ച ഗവര്‍ണറുടെ നടപടിയിലാണ് കോടതി മായാവതിയ്ക്കും സിബിഐയ്ക്കും കേന്ദ്ര സര്‍ക്കാരിനും നോട്ടീസ് അയച്ചിരിക്കുന്നത്.

മായാവതിയെ പ്രോസിക്യൂട്ട് ചെയ്യേണ്ടതില്ലെന്ന് ഗവര്‍ണര്‍ ടി വി രാജേശ്വര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ നല്‍കിയ പൊതുതാല്പര്യ ഹര്‍ജിയിലാണ് കോടതിയുടെ ഇപ്പോഴത്തെ ഉത്തരവ് വന്നിരിക്കുന്നത്.

താജ്മഹലിനും ആഗ്ര കോട്ടയ്ക്കും ഇടയില്‍, 175 കോടി രൂപ ചെലവില്‍ ഇഴനാഴി നിര്‍മ്മിക്കുന്ന പദ്ധതിയാണ് താജ് ഇടനാഴി. പദ്ധതിയുമായി ബന്ധപ്പെട്ട് ബിജെപിയാണ് മായാവതിക്കെതിരെ ആരോപണം ഉന്നയിച്ചത്.