ഇന്ത്യന്‍ പട്ടാളത്തിലേക്ക് ടെട്ര ട്രക്ക് വാങ്ങിയതിലെ അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സിബിഐ പ്രതിരോധ മന്ത്രി എ കെ ആന്റണിയുടെ മൊഴിയെടുത്തു. ടെട്ര ട്രക്ക് ഇടപാടില്‍ അഴിമതി നടന്നെന്ന മുന്‍ കരസേനാ മേധാവി
വി കെ സിംഗിന്റെ ആരോപണത്തിലാണ് അന്വേഷണം നടക്കുന്നത്.
മുന്‍ ലഫ്‌റ്റനന്റ് ജനറല്‍ രാജേന്ദ്ര സിംഗ് ടെട്ര ഇടപാടില്‍ തനിക്ക് കോഴ വാഗ്‌ദാനം ചെയ്‌തെന്നാണ് വി കെ സിംഗിന്റെ ആരോപണം. ഇത് വി കെ സിംഗ് തന്നെ നേരത്തേ അറിയിച്ചിരുന്നതായി ആന്റണി സിബിഐക്ക് മൊഴി നല്‍കി. ആന്റണിയെ സാക്ഷിയാക്കിയാണ് മൊഴിയെടുത്തിരിക്കുന്നത്.
ആന്റണി ഇക്കാര്യം നേരത്തേ പാര്‍ലമെന്റിലും വെളിപ്പെടുത്തിയിരുന്നു. ടെട്ര അഴിമതിയില്‍ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്.