ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ ഘടിപ്പിച്ച വിഐപി വാഹനങ്ങള്‍ക്ക് നിയന്ത്രണം

വെള്ളി, 5 ജൂലൈ 2013 (14:57 IST)
PRO
PRO
ചുവന്ന ബീക്കണ്‍ ലൈറ്റുകള്‍ ഘടിപ്പിച്ച വിഐപി വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നു. ചുവന്ന ലൈറ്റുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ഉപരിതല ഗതാഗതവകുപ്പ് പറഞ്ഞിരുന്നു. എന്നാല്‍ ബീക്കണ്‍ ലൈറ്റുകള്‍ നിയന്ത്രണമെര്‍പ്പെടുത്തുന്ന കാര്യത്തില്‍ ആഭ്യന്തരമന്ത്രാലയം പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ ഏപ്രിലില്‍ വിഐപി വാഹനങ്ങളുടെ ചുവന്ന ലൈറ്റിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി കൊണ്ടുവരണമെന്ന് സുപ്രീംകോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ബീക്കണ്‍ ലൈറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ സുരക്ഷാപ്രശ്‌നങ്ങള്‍ ഉണ്ടാകുമോയെന്നതാണ് ആഭ്യന്തരവകുപ്പിനെ അലട്ടുന്നത്. അതിനാല്‍ ഇതിനെക്കുറിച്ച് ഒരു തീരുമാനം കൈക്കൊള്ളാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.

നിയന്ത്രണം ഏര്‍പ്പെടുന്നതില്‍ അന്തര്‍മന്ത്രാലയ സമിതി യോഗത്തില്‍ രണ്ട് ശുപാര്‍ശകള്‍ ഉയര്‍ന്ന് വന്നിരുന്നു. ചുവന്ന ലെറ്റുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് വരുത്തുക അല്ലെങ്കില്‍ നിലവിലുള്ള സ്ഥിതി തുടര്‍ന്ന് ക്രമേണ നിയന്ത്രണം കൊണ്ടുവരുക എന്നീ ശുപാര്‍ശകളാണ് യോഗത്തില്‍ വന്നത്.

നിലവില്‍ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രി എന്നിവര്‍ക്കാണ് ചുവന്ന ലൈറ്റുകള്‍ ഉപയോഗിക്കാനുള്ള അവകാശം. എന്നാല്‍ ഇത് മറികടന്ന് പലരും ചുവന്ന ലൈറ്റുള്ള വാഹനങ്ങള്‍ ഉപയോഗിച്ചതോടെയാണ് സുപ്രീംകോടതിയെ പ്രശ്‌നത്തില്‍ ഇടപെട്ടത്.

വെബ്ദുനിയ വായിക്കുക