ഗോപാല്‍ സുബ്രഹ്മണ്യവും നരിമാനും പരമോന്നത പദവിയിലേക്ക്

Webdunia
ബുധന്‍, 14 മെയ് 2014 (09:10 IST)
മുന്‍ സോളിസിറ്റര്‍ ജനറല്‍മാരായ ഗോപാല്‍ സുബ്രഹ്മണ്യം (56),​ റോഹിന്‍‍ടണ്‍ ഫാലി നരിമാന്‍ (58)​ എന്നിവരെ സുപ്രീംകോടതി ജഡ്‌ജിമാരാക്കാന്‍ ചീഫ്‌ ജസ്‌റ്റിസ്‌ ആര്‍എം ലോധ അധ്യക്ഷനായ കൊളീജിയം സര്‍ക്കാരിനോടു  ശുപാര്‍ശ ചെയ്തു. 
 
ഇതാദ്യമായാണ് അഭിഭാഷകരെ സുപ്രീംകോടതി ജഡ്ജിമാരാക്കുന്നത്. ഇവര്‍ക്കു പുറമേ കൊല്‍ക്കത്ത ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ് അരുണ്‍ മിശ്രയേയും ഒഡിഷ ഹൈക്കോടതിയിലെ ചീഫ്‌ ജസ്‌റ്റിസ് ആദര്‍ശ് കുമാര്‍ ഗോയലിനേയും സുപ്രീംകോടതി ജഡ്‌ജിമാരാക്കും.  
 
തിരുവനന്തപുരത്തെ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസിലെ അമിക്കസ്‌ ക്യൂറിയാണ്‌ പ്രവര്‍ത്തിച്ചു വരികയാണ് ഗോപാല്‍ സുബ്രഹ്മണ്യം. പ്രധാനമന്ത്രിയുടെ അനുമതി ലഭിച്ച ശേഷം രാഷ്‌ട്രപതിയാണ്‌ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്‌. 1999ല്‍ സന്തോഷ്‌ ഹെഡ്‌ഗെയാണ്‌ അവസാനമായി നേരിട്ട്‌ സുപ്രീംകോടതി ജഡ്‌ജിയായി നിയമിക്കപ്പെട്ടത്‌.