ഗുജറാത്ത് വ്യാജ ഏറ്റുമുട്ടല്‍: കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

Webdunia
ചൊവ്വ, 18 ജൂണ്‍ 2013 (19:09 IST)
PRO
PRO
ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സിബിഐ കുറ്റപത്രം അടുത്ത മാസം നാലിന് സമര്‍പ്പിക്കണമെന്ന് ഗുജറാത്ത് ഹൈക്കോടതി. അന്വേഷണം ജൂലൈ ഒന്നിനകം അവസാനിപ്പിക്കണമെന്നും സിബിഐയോട് ഹൈക്കോടതി ആവശ്യപ്പെട്ടു.

ഐപിഎസ് ഉദ്യോഗസ്ഥന്‍ സതീഷ് വര്‍മയെ കേസ് അന്വേഷണ സംഘത്തില്‍ നിന്ന് ഒഴിവാക്കാണമെന്ന് സിബിഐയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. 2004 ജൂണ്‍ 15നാണ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാനെത്തി എന്നാരോപിച്ച് 19കാരിയായ ഇസ്രത്ത് ജഹാന്‍, ജാവേദ് ഷെയ്ഖ് എന്നു പേരുമാറിയ മലയാളിയായ പ്രാണേഷ് പിള്ള , സീഷന്‍ ജോഹര്‍, അംജത്ത് അലി റാണ, എന്നിവരെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വധിച്ചത്.

ഡിഐജി ഡിജി വെന്‍സാരെയുടെ നേതൃത്വത്തില്‍ ലഷ്‌കര്‍ ഭീകരെന്നാരോപിച്ച് അഹമ്മദാബാദ് ഹൈവേയില്‍ വെച്ചായിരുന്നു ഇവരെ കൊലപ്പെടുത്തിയത്.