ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ പ്രോസ്ക്യൂട്ട് ചെയ്യാമെന്ന് സുപ്രീംകോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്. കേസില്‍ മോഡിയുടെ പങ്കിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണം എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
മോഡിക്കെതിരെ വിചാരണയ്ക്കുള്ള തെളിവുകള്‍ ഇല്ലെന്നാണ് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഈ പരാമര്‍ശങ്ങള്‍ സംശയാപ്ദമാണെന്ന് അമിക്കസ്ക്യൂറി വിലയിരുത്തുന്നു. നിയമലംഘനം, മതവിദ്വേഷം വളര്‍ത്തല്‍, ദേശത്തിന്റെ ഐക്യം തകര്‍ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി മോഡിയെ പ്രോസിക്യൂട്ട് ചെയ്യാമെന്നാണ് അമിക്കസ്ക്യൂറിയുടെ റിപ്പോര്‍ട്ടിലുള്ളത്.
2002 ഫെബ്രുവരി 27-ന് രാത്രി 11 മണിക്ക് മോഡിയുടെ വസതിയില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നതും അദ്ദേഹം പക്ഷപാതപരമായ നിര്‍ദേശങ്ങള്‍ നല്‍കിയെന്നുമുള്ള ആരോപണം ഗൌരവമേറിയതാണെന്നും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടുന്നു.