ഗാസിയാബാദ് റാലിക്കിടയില്‍ അഖിലേഷ് യാദവിനെതിരെ ചെരിപ്പേറ്

Webdunia
തിങ്കള്‍, 31 മാര്‍ച്ച് 2014 (09:08 IST)
PTI
ഗാസിയാബാദിലെ രാംലീല മൈതാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണ റാലിയെ സംബോധന ചെയ്യവെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിനു നേരെ യുവാവിന്റെ ചെരിപ്പേറ്.

പ്രചാരണ റാലിയെ അഭിമുഖീകരിക്കവെയായിരുന്നു ഇരുപത്തഞ്ചുകാരനായ യുവാവിന്റെ അപ്രതീക്ഷിത പ്രതികരണം. സദസ്സില്‍ നിന്ന് ചാടിയെഴുന്നേറ്റ ഇയാള്‍ അഖിലേഷിനു നേരെ ചെരുപ്പെറിയുകയായിരുന്നു. ഇത് അഖിലേഷിന്റെ ദേഹത്ത് വീഴാതെ മീഡിയ ഗാലറിയിലേക്ക് വീണു.

ചെരുപ്പേറിനിടെ ഇയാള്‍ സര്‍ക്കാരിനെതിരെ മുദ്രാവാക്യവും വിളിക്കുന്നുണ്ടായിരുന്നു. ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തതിന്രെ പ്രതിഷേധമായാണ് യുവാവ് അഖിലേഷിനെതിരെ ചെരുപ്പേറ് നടത്തിയതെന്ന് സൂചനയുണ്ട്. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.