ആംആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ ബിശ്വാസ് കേരള നഴ്സുമാര്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തിന് മാപ്പ് പറഞ്ഞു. മലയാളിനഴ്സുമാരുടെ നിറത്തെക്കുറിച്ചുമ്പറ്റും മോശമായ പരാമര്‍ശം നടത്തിയ ആം ആദ്മി പാര്‍ട്ടി നേതാവ് കുമാര്‍ ബിശ്വാസാണ് വിവാദമായതിനെത്തുടര്‍ന്ന് മാപ്പ് ചോദിച്ചത്.
ആം ആദ്മി പാര്‍ട്ടി കേരള ഘടകം മുഖേനയാണ് ഇദ്ദേഹത്തിന്റെ മാപ്പ് അപേക്ഷിച്ചുകൊണ്ടുള്ള ഇ മെയില്‍ സന്ദേശം പുറത്തുവന്നതത്രെ.
കവിസമ്മേളനത്തില്‍ താന്‍ നടത്തിയ പരാമര്‍ശം കേരളസമൂഹത്തെ വേദനിപ്പിച്ചതില്‍ അതിയായ ഖേദമുണ്ടെന്നും ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പ്ചോദിക്കുന്നതായും സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. കുമാര്‍ വിശ്വാസ് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആം ആദ്മി പാര്‍ട്ടി കേരള ഘടകവും ആവശ്യപ്പെട്ടിരുന്നു.