കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് സുഷമാ സ്വരാജ്

Webdunia
ശനി, 20 ഏപ്രില്‍ 2013 (18:59 IST)
PRO
PRO
സ്‌ത്രീപീഡനവിരുദ്ധ നിയമത്തില്‍ കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക്‌ വധശിക്ഷ നല്‍കാന്‍ ശുപാര്‍ശ ചെയ്യണമെന്ന്‌ ബിജെപി നേതാവ്‌ സുഷമാ സ്വരാജ്‌. ഡല്‍ഹിയില്‍ അഞ്ചു വയസുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ടതിനെതിരെ പ്രതികരിക്കുകയായിരുന്നു സുഷമ സ്വരാജ്‌.

കുട്ടികള്‍ക്കെതിരെയുളള അതിക്രമങ്ങളില്‍ വധശിക്ഷ ശുപാര്‍ശ ചെയ്യുന്നത്‌ ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി നേതാക്കളുടെ യോഗം വിളിക്കണമെന്ന്‌ ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയോട്‌ സുഷമാ സ്വരാജ്‌ ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രധാനമന്ത്രിയും പങ്കടുക്കണമെന്നും സുഷമ പറഞ്ഞു. സ്‌ത്രീപീഡന വിരുദ്ധനിയമത്തില്‍ കുട്ടികള്‍ക്കെതിരെയുളള അതിക്രമങ്ങളും ഉള്‍പ്പെടുത്തണമെന്നും സുഷമ സ്വരാജ്‌ ആവശ്യപ്പെട്ടു.