ഓഹരി ഇടപാട്: ധോണിയെ ബിസിസിഐ ചോദ്യം ചെയ്യും

Webdunia
ചൊവ്വ, 11 ജൂണ്‍ 2013 (16:35 IST)
PRO
PRO
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയെ ഓഹരി ഇടപാടു ആരോപണത്തില്‍ ബിസിസിഐ ചോദ്യം ചെയ്യും. റിതി സ്പോര്‍ട്സില്‍ ധോണിക്ക് ഓഹരികളുണ്ടെന്നും ധോണിയുള്‍പ്പടെ നാലു കളിക്കാര്‍ റിതി സ്പോര്‍ട്സിന്റെ പരസ്യക്കരാറുകളുണ്ടെന്നതിനാല്‍ മാര്‍ക്കറ്റിംഗ് താഴാതിരിക്കാന്‍ ഈ നാലുകളിക്കാരെയും ടീമില്‍ ഉള്‍പ്പെടുത്താന്‍ ധോണി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നുമാണ് ആരോപണം.

ഈ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ബിസിസിഐ ധോണിയെ ചോദ്യം ചെയ്യുക. ചാമ്പ്യന്‍സ് ട്രോഫി കഴിഞ്ഞ ശേഷമെ ബിസിസിഐ ധോണിയെ ചോദ്യം ചെയ്യുകയുള്ളൂ. ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങള്‍ക്കായി ഇംഗ്ലണ്ടിലായിരിക്കുന്ന ക്യാപ്റ്റനെ ബുദ്ധിമുട്ടിക്കാന്‍ ഉദ്ദേശിക്കുന്നില്ലാത്തതുകൊണ്ടാണ് ചോദ്യം ചെയ്യല്‍ നീട്ടിയത്.

ഇടക്കാല അധ്യക്ഷനായി ബിസിസിഐയുടെ ചുമതലയേറ്റ് ജഗന്‍‌മോഹന്‍ ഡാല്‍മിയയാണ് ഓഹരി ഇടപ്പാടില്‍ ധോണിയെ ചോദ്യം ചെയ്യുമെന്ന് വ്യക്തമാക്കിയത്. ധോണിയുടെയും മറ്റു നാലു കളിക്കാരുടെയും പരസ്യക്കരാറിന്റെയും ഓഹരി ഇടപ്പാടുകളെപ്പറ്റിയും ബാക്കിയുള്ള വിവരങ്ങളും അന്വേഷിക്കുമെന്നും ഡാല്‍മിയ പറഞ്ഞു.