ഒറീസയില്‍ മതില് ഇടിഞ്ഞ് രണ്ട് പെണ്‍കുട്ടികള്‍ മരണപ്പെട്ടു. ഒറീസയിലെ കന്ധമാല്‍ ജില്ലയില്‍ സ്കൂള്‍ ഹോസ്റ്റലിന്റെ മതിലിടിഞ്ഞുവീണാണ് രണ്ട് പെണ്‍കുട്ടികള്‍ മരിച്ചത്.
ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനികളാണ് മരിച്ചവര്‍. ഒരു പെണ്‍കുട്ടിക്ക് ഗുരുതരമായി പരുക്കേറ്റിട്ടുമുണ്ട്. 40 ഓളം കുട്ടികള്‍ ഹോസ്റ്റലിന്റെ വരാന്തയിലിരുന്ന് ഭക്ഷണം കഴിക്കുന്നതിനിടെയാണ് മതില് ഇടിഞ്ഞുവീണത്.
നാട്ടുകാരും സ്കൂള്‍ അധികൃതരും ചേര്‍ന്ന് അപകടത്തില്‍ പെട്ടവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രണ്ട് കുട്ടികള്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.