ഒരു പ്രസവത്തില്‍ 10 ചാപിള്ളകള്‍

Webdunia
തിങ്കള്‍, 16 ഡിസം‌ബര്‍ 2013 (17:11 IST)
PRO
PRO
മധ്യപ്രദേശിലെ സത്‌ന ജില്ലയിലെ കോട്ടി ഗ്രാമത്തില്‍ നിന്നുള്ള 28കാരിയാണ് പത്ത് ചാപിള്ളകള്‍ക്ക് ജന്മം നല്‍കിയത്. റേവ ജില്ലയിലെ സജ്ഞയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയിലാണ് അഞ്ജു കുഷ്വ എന്ന യുവതി പ്രസവിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു പ്രസവം.

സിസേറിയനിലൂടെയായിരുന്നു കുഞ്ഞുങ്ങളെ പുറത്തെടുത്തത്. ആശുപത്രിയില്‍ സുഖം‌പ്രാപിച്ച് വരികയാണ് യുവതി ഇപ്പോള്‍. ഇവര്‍ വന്ധ്യതാ ചികിത്സയ്ക്ക് വിധേയ ആയിരുന്നതാണ് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഒറ്റ പ്രസവത്തില്‍ തന്നെ പത്ത് കുട്ടികള്‍ ഉണ്ടാകുന്നത് വൈദ്യശാസ്ത്രത്തില്‍ തന്നെ അത്യപൂര്‍വ്വമാണ്. ഇന്ത്യയില്‍ ഇത് റെക്കോര്‍ഡ് ആണ്. എന്നാല്‍ എല്ലാ കുഞ്ഞുങ്ങളും മരണപ്പെട്ടു. അഞ്ചോളം കുഞ്ഞുങ്ങള്‍ ആഴ്ചകള്‍ക്ക് മുമ്പേ തന്നെ മരിച്ചിരുന്നു.

1971 ല്‍ റോമില്‍ 35കാരിയായ സ്ത്രീ 15 കുട്ടികളെ ഗര്‍ഭം ധരിച്ച സംഭവം ഉണ്ടായിട്ടുണ്ട്.