ഐ പി എല്‍ ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റിനോടനുബന്ധിച്ച് നടന്ന നിശാപാര്‍ട്ടിയില്‍ പ്രമുഖ ടെലിവിഷന്‍ താരം അപൂര്‍വ അഗ്നിഹോത്രിയുള്‍പ്പെടെ 44 പേര്‍ ലഹരി ഉപയോഗിച്ചതായി പരിശോധനയില്‍ തെളിഞ്ഞു. കഴിഞ്ഞ മേയ് 20നു ജൂഹുവിലെ ഒരു ആഡംബര ഹോട്ടലിലായിരുന്നു നിശാപാര്‍ട്ടി അരങ്ങേറിയത്.
ഐ പി എല്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ നിശാപാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. അതേസമയം, പാര്‍ട്ടിയില്‍ പങ്കെടുത്ത ക്രിക്കറ്റ് താരങ്ങളായ രാഹുല്‍ ശര്‍മയുടേയും വെയ്ന്‍ പാര്‍നലിന്റെയും പരിശോധനാഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.