ഐഐടി വിദ്യാര്‍ഥി തൂങ്ങിമരിച്ച നിലയില്‍

തിങ്കള്‍, 9 ഏപ്രില്‍ 2012 (13:35 IST)
PRO
PRO
മദ്രാസ് ഐഐടി വിദ്യാര്‍ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് സ്വദേശി കുല്‍ദീപ് യാദവിനെ (19) ആണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഹോസ്റ്റല്‍ മുറി പൂട്ടിക്കിടക്കുന്നതു കണ്ടു സംശയം തോന്നിയ സുഹൃത്തുക്കള്‍ വാതില്‍ തകര്‍ത്ത് നോക്കിയപ്പോഴാണ് കുല്‍ദീപിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷപെടുത്താനായില്ല.

രണ്ടാം വര്‍ഷ സിവില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയാണ് കുല്‍ദീപ്. കുല്‍ദീപിന്‍റെ അച്ഛന്‍ യശോദര്‍ സിംഗ് അഗ്രികള്‍ച്ചറിസ്റ്റാണ്.

വെബ്ദുനിയ വായിക്കുക