ഏറ്റവും പ്രായം കൂടിയ ഗിന്നസ് ബുക്ക് റെക്കോര്‍ഡുകാരിയേക്കാള്‍ പ്രായമുള്ള ഏഴ് പേര്‍ മധ്യപ്രദേശില്‍?

Webdunia
ചൊവ്വ, 1 ഒക്‌ടോബര്‍ 2013 (11:57 IST)
PRO
PRO
നിലവില്‍ ഏറ്റവും പ്രായ കൂടുതല്‍ ഉണ്ടെന്ന ഗിന്നസ് ബുക്ക് റെക്കോര്‍ഡുകാരിയായ ജപ്പാനിലെ ലോകമുത്തശ്ശിയേക്കാളും പ്രായം കൂടിയ ഏഴ് പേര്‍ മധ്യപ്രദേശില്‍ ഉണ്ടെന്ന കണക്കുകള്‍.

ജപ്പാനിലെ 115 വയസുള്ള ലോകമുത്തശ്ശി മിസാവോ ഒക്കാവയേകാളും 15 വയസ്സ് പ്രായം കൂടിയ ഏഴ് പേരുണ്ടെന്ന് വോട്ടര്‍ പട്ടികയിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മനസിലാവുന്നത്.

മധ്യപ്രദേശിലെ ബല്‍വീര്‍, ബഡ്കൂ കോള്‍, സുദീര്‍ കുമാര്‍, അഭയ് ആലിരാജ്പുര്‍, വെസ്താ ധര്‍, ചന്ദ്മല്‍ നീമുച്ച്, മണിക് കുല്‍ക്കര്‍ണി എന്നിവര്‍ക്കാണ് 130 വയസ്സ് പ്രായമുള്ളതായി രേഖപ്പെടുത്തിയിരിക്കുന്നത്.

യഥാര്‍ത്ഥത്തില്‍ ഈ ഏഴ് പേര്‍ക്കും ഇത്രയും പ്രായമുണ്ടോ അതോ പിശക് പറ്റിയതാണോ എന്നറിയാനുള്ള പുന:പരിശോധനയിലാണ് ഉദ്യോസ്ഥര്‍.