എയര്‍ബസ്സ് എ-320 പറന്നുയര്‍ന്ന ശേഷം തിരിച്ചിറക്കി

Webdunia
ശനി, 16 നവം‌ബര്‍ 2013 (14:41 IST)
PRO
കരസേനാ മുന്‍മേധാവി ജനറല്‍ വികെ സിങ്ങ് കയറിയ യാത്രാവിമാനം സുരക്ഷാകാരണങ്ങളാല്‍ അടിയന്തരമായി തിരിച്ചിറക്കി.

ന്യൂഡല്‍ഹിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാവിലെയാണ് സംഭവം. വികെ സിങ്ങ് ഉള്‍പ്പടെ നൂറ് യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. ഗോ എയറിന്റെ എയര്‍ബസ്സ് എ-320യാണ് പറന്നുയര്‍ന്ന ശേഷം 40 മിനിട്ടിനുള്ളില്‍ തിരിച്ചിറക്കിയത്.

അരമണിക്കൂറിന് ശേഷം അദ്ദേഹം മറ്റൊരു വിമാനത്തില്‍ മുംബൈയിലേക്ക് പോയി. മുംബൈയിലെ ലിറ്റററി ഫെസ്റ്റിവലില്‍ പങ്കെടുക്കാനാണ് സിങ്ങ് യാത്രതിരിച്ചത്.